മുവാറ്റുപുഴ- കൂത്താട്ടുകുളം ബൈപാസ് റോഡ് പദ്ധതിക്ക് പുതുജീവൻ. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യമന്ത്രി വി.ഡി സതീശന് നൽകിയ നിവേദനത്തെ തുടർന്നാണ് പദ്ധതി പുനരാരംഭിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നിർമ്മാണ ഏജൻസിയായ കെ.ആർ.എഫ്.ബി പദ്ധതിയുടെ നിർമ്മാണത്തിന് ആവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.
15.6 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് പുതിയ റോഡ് നിർമ്മിക്കുന്നത്. ......
ഇന്ത്യൻ ഓയിൽ, വെഞ്ചർ സെന്റർ, സിഎസ്ഐആർ–നാഷണൽ കെമിക്കൽ ലബോറട്ടറി എന്നിവയുടെ സഹകരണത്തോടെ ഇന്ത്യയുടെ ഊർജ നവീകരണ ആക്സിലറേറ്ററായ എംസി²+ ഇഗ്നൈറ്റിന്റെ പൂനെ മേഖലാ പരിപാടി സംഘടിപ്പിച്ചു. എംസി² ഫൗണ്ടേഷന്റെ നേതൃത്വത്തിലും പെട്രോളിയം–പ്രകൃതി വാതക മന്ത്രാലയത്തിന്റെ മാർഗനിർദേശത്തിലും നടന്ന പരിപാടിയിൽ ഊർജമേഖലയിലെ പ്രമുഖ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സാങ്കേതിക സംരംഭകർ, ശാസ്ത്രജ്ഞർ എന്നിവർ പങ്കെടുത്തു.
മുഖ്യപ്രഭാഷണം നടത്തിയ പത്മവിഭൂഷൺ ഡോ. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 46 കേസുകളിലായി 55 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9981 ആയി.ഇതുവരെ 21428.993 ഗ്രാം എം.ഡി.എം.എയും 1213.040 കി.ഗ്രാം കഞ്ചാവും 699.094 ഗ്രാം ബ്രൗണ്‍ ഷുഗറും 528.447 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 15 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 28 കേസുകളും കോട്പ പ്രകാരം 25 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ......
തിരുവനന്തപുരത്ത് ആക്കുളത്തുള്ള നവീകരിച്ച വ്യോമസേനാ മ്യൂസിയം ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ് വീർ സിംഗ് മാൻ ഇന്നലെ (സെപ്റ്റംബർ 2) പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു .മ്യൂസിയം ആധുനികവൽക്കരിക്കേണ്ടതിന്റെയും, യുവതലമുറയ്ക്ക് കൂടുതൽ ആകർഷകവും പ്രസക്തവുമാക്കേണ്ടതിന്റെയും ആവശ്യകത തിരിച്ചറിഞ്ഞ്, ഇന്ത്യൻ വ്യോമസേനയുടെ ശേഖരത്തിലുള്ള പുതിയ ഉപകരണങ്ങൾ ഉൾപ്പെടുത്തിയാണ് വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. നിലവിലുള്ള പ്രദർശന ശെഖരത്തിനു പുറമേ ഇന്ത്യൻ വ്യോമസേനയുടെ ചരിത്രവും പ്രവർത്തന നേട്ടങ്ങളും അടുത്തറിയാൻ സന്ദർശകരെ പ്രേരിപ്പിക്കുന്ന സംവേദനാത്മക ഇടങ്ങൾ ഒരുക്കുന്ന തിനും ഈ നവീകരണം ഊന്നൽ നൽകി; ഇതിൽ പുതിയതായി ഒരുക്കിയ 'ഓപ്പറേഷൻ സിന്ദൂർ കോർണറും' ഉൾപ്പെടുന്നു.
ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വ്യോമസേനാ മ്യൂസിയം കേരള ടൂറിസം വകുപ്പും ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വ്യോമസേനാ ആസ്ഥാനവും സംയുക്തമായി നടപ്പിലാക്കിയ ഒരു പദ്ധതിയാണ്. ......
കൊച്ചി: മലയാളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനും എറണാകുളം പ്രസ് ക്ലബിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ പി. രാജന് (രാജേട്ടൻ) നവതി നിറവ്.......
കോഴിക്കോട്: ശമ്പള കുടിശ്ശിക തീർക്കണമെന്നും ശമ്പള വിതരണം ക്രമപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് 'മാധ്യമം' ജീവനക്കാർ നടത്തുന്ന അനിശ്ചിത കാല സമരത്തിന് ഉജ്ജ്വല തുടക്കം. വെള്ളിമാടുകുന്നിലെ 'മാധ്യമം' ഹെഡ്ഡോഫിസിനു മുന്നിൽ തുടങ്ങിയ സമരം സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. ......
ന്യൂഡൽഹി : ഇബിജി ഗ്രൂപ്പിന്റെ ഇബൈക്ക്ഗോ അടുത്ത 12 മാസത്തിനുള്ളിൽ രാജ്യത്തുടനീളം 50 സംയോജിത സൈക്കിൾ-ഇലക്ട്രിക് സൈക്കിൾ സ്റ്റോറുകൾ ആരംഭിക്കും. കോയമ്പത്തൂർ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ട പരീക്ഷണ സ്റ്റോറുകൾ. ......
നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നിയമാനുസൃതമല്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളെ ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പ് വ്യാപക മിന്നൽ പരിശോധന നടത്തി. അന്യ ജില്ലകളിൽ നിന്നെത്തി കൊച്ചി നഗരത്തിൽ അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താനും, യാത്രക്കാർക്ക് പ്രത്യേകിച്ചും സ്ത്രീകൾക്ക് - സുരക്ഷിതവും ഭയരഹിതവുമായ യാത്രാ അന്തരീക്ഷം ഉറപ്പാക്കാനുമാണ് എം.വി.ഡി സ്ക്വാഡുകൾ തെരുവിൽ പരിശോധന ശക്തമാക്കിയത്. ......
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊട്ടാരക്കരയിൽ നിർമ്മിച്ച 'നവജ്യോതി മോംസ് വനിതാ വികസന കേന്ദ്ര'ത്തിന്റെ വിശുദ്ധ കൂദാശയും ഉദ്ഘാടനവും ഇന്ന് നടക്കും. കൂദാശയെത്തുടർന്ന് ഉച്ചയ്ക്ക് 3 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.നവജ്യോതി മോംസ് കേന്ദ്ര പ്രസിഡന്റ് ഡോ. ......
കൊച്ചി: ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള രാജ്യാന്തര മത്സരം സെപ്റ്റംബർ 23-ലേക്ക് മാറ്റി. മുൻപ് സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് പുനഃക്രമീകരിച്ചത്.
ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് മത്സരത്തിന്റെ തീയതി മാറിയ വിവരവും കൊച്ചിയിലെ മത്സരത്തിനായി കാത്തിരിക്കുന്നു എന്ന് ഔദ്യോഗികമായി അറിയിച്ചത്.
2002 ലോകകപ്പ് ജേതാക്കളായ റൊണാൾഡീഞ്ഞോ ഗൗച്ചോ (റൊണാൾഡോ ഡി അസ്സീസ് മൊറെയ്റ), റിവാൾഡോ വിറ്റോർ ബോർബ ഫെറെയ്റ എന്നിവരുടെ വരവാണ് ഈ വമ്പൻ പോരാട്ടത്തിന്റെ പ്രധാന ആകർഷണം. ......